ടി പി രഹ്നേഷിനെ വിട്ടു കൊടുക്കാതെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

- Advertisement -

ഗോൾ കീപ്പർക്ക് ക്ഷാമമുള്ള മാർക്കറ്റിൽ നോർത്ത് ഈസ്റ്റും ഗോൾ കീപ്പറെ ഡ്രാഫ്റ്റിനു വിട്ടുകൊടുക്കാൻ തയ്യാറായില്ല. മലയാളികളുടെ അഭിമാന താരമായ ടി പി രഹ്നേഷിനെ നിലനിർത്താൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തീരുമാനിച്ചു. ഐ എസ് എൽ തുടക്കം മുതൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കൂടെയുണ്ട് രഹ്നേഷ്. നോർത്ത് ഈസ്റ്റിനായി 27 മത്സരങ്ങളിൽ രഹ്നേഷ് ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് രഹ്നേഷിന്റെ പുതിയ കരാർ.

 

രണ്ടു വർഷമായി ലോണടിസ്ഥാനത്തിൽ ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ ടീമിലും രഹ്നേഷ് സജീവമായി ഉണ്ട്. കേരളത്തിന്റെ നിലവിലുള്ള ഏറ്റവും മികച്ച ഗോൾകീപ്പറാണ് രഹ്നേഷ്. സായിയിലും ഗോൾഡൻ ത്രെഡ്സിലും വിവാ കേരളയിലും കളിച്ചാണ് രഹ്നേഷ് കരിയർ തുടങ്ങിയത്. ഷിലോംഗ് ലജോങ്ങിനു വേണ്ടിയും രഹ്നേഷ് വല കാത്തിട്ടുണ്ട്.

ഇതോടെ ഐലീഗിൽ 9ൽ ആറു ടീമുകളും ഗോൾ കീപ്പർമാരെ നിലനിർത്തി. അത്ലറ്റിക്കോ കൊൽക്കത്ത, മുംബൈ സിറ്റി, എഫ് സി ഗോവ, ചെന്നൈയിൻ, പൂനെ എന്നിവരും നേരത്തെ ഗോൾ കീപ്പർമാരെ നിലനിർത്തുന്നതായി പ്രഖ്യാപിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement