Site icon Fanport

അന്നീസെ നോർത്ത് ഈസ്റ്റ് പരിശീലകൻ ആവില്ല, ഇസ്രായേലിൽ നിന്ന് പുതിയ കോച്ച് എത്തും

മുൻ ഗോകുലം കേരള പരിശീലകൻ അന്നീസെ നോർത്ത് ഈസ്റ്റ് പരിശീലകനാവില്ല. അന്നീസെയും നോർത്ത് ഈസ്റ്റും തമ്മിൽ ചർച്ചകൾ നടത്തി എങ്കിലും ഇപ്പോൾ അന്നീസെയെ അല്ല മറ്റൊരു പരിശീലകനെ ആണ് നോർത്ത് ഈസ്റ്റ് ലക്ഷ്യമിടുന്നത്. ഇസ്രായേൽ പരിശീലകനായ മാർകോ ബാൽബുൽ ആകും നോർത്ത് ഈസ്റ്റിൽ എത്തുക. നോർത്ത് ഈസ്റ്റ് വരും ആഴ്ചയിൽ പുതിയ പരിശീലകനെ പ്രഖ്യാപിക്കും.

ഇസ്രായേലിലും സെർബിയയിലും മുമ്പ് പരിശീലക വേഷത്തിൽ മാർകോ ബാൽബുൽ ഉണ്ടായിരുന്നു. ഇസ്രായേൽ അണ്ടർ 21 ദേശീയ ടീമിന്റെ പരിശീലകനായും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ഇസ്രായേൽ ഡിവിഷനിൽ 150ൽ അധികം മത്സരങ്ങൾ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

Exit mobile version