Site icon Fanport

നോർത്ത് ഈസ്റ്റിനെ തകർത്ത് എ ടി കെ മോഹൻ ബഗാൻ ലീഗിൽ വീണ്ടും ഒന്നാമത്

എ ടി കെ മോഹൻ ബഗാൻ വീണ്ടും ലീഗിൽ വീണ്ടും വിജയ വഴിയിൽ എത്തി. ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്താണ് മോഹൻ ബഗാൻ ഫോമിലേക്ക് തിരികെ എത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മോഹൻ ബഗാന്റെ വിജയം. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും വന്നത്. 51ആം മിനുട്ടിൽ റോയ് കൃഷ്ണയിലൂടെ ആയിരുന്നു മോഹൻ ബഗാന്റെ ആദ്യ ഗോൾ.

57ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ മോഹൻ ബഗാന്റെ വിജയവും ഉറപ്പിച്ചു. മറ്റൊരു ക്ലീൻ ഷീറ്റ് കൂടെ സ്വന്തമാക്കാനും മോഹൻ ബഗാനായി. അവസാന നാലു മത്സരത്തിൽ ഒരു ഗോൾ പോലും മോഹൻ ബഗാൻ വഴങ്ങിയിട്ടില്ല. സീസണിൽ ആകെ മൂന്ന് ഗോളുകൾ ആണ് അവർ വഴങ്ങിയത്. 9 മത്സരങ്ങളിൽ 20 പോയിന്റാണ് മോഹൻ ബഗാനുള്ളത്. 11 പോയിന്റുള്ള നോർത്ത് ഈസ്റ്റ് ലീഗിൽ ആറാമതാണ്.

Exit mobile version