ആദ്യ വിജയം തേടി നോർത്ത് ഈസ്റ്റ് ഇന്ന് ചെന്നൈയിന് എതിരെ

Img 20211129 104811

സീസണിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ ആകാതിരുന്ന നോർത്ത് ഈസ്റ്റ് ഇന്ന് ചെന്നൈയിനെ നേരിടും. ഇതുവരെ ഒരു തോൽവിയും സമനിലയും ആണ് നോർത്ത് ഈസ്റ്റിന്റെ സമ്പാദ്യം. ഐ എസ് എല്ലിന്റെ എട്ടാം സീസൺ വിജയത്തോടെ ആണ് ചെന്നൈയിൻ ആരംഭിച്ചത്. ആ വിജയം തുടരുകയാകും ചെന്നൈയിന്റെ ലക്ഷ്യം. ഇമ്മ് ഫട്ടോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. വൈകിട്ട് 7 മണിക്ക് നടക്കുന്ന മത്സരം തത്സമയം സ്റ്റാർസ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

കഴിഞ്ഞ സീസണ ആദ്യ നാലിൽ എത്തിയ നോർത്ത് ഈസ്റ്റ് ഇത്തവണ വലിയ പ്രതീക്ഷയോടെ ആയിരുന്നു സീസൺ ആരംഭിച്ചത്. ആ പ്രതീക്ഷകൾ കൈവിടാതിരിക്കാൻ അവർക്ക് ഇന്ന് വിജയിക്കേണ്ടതുണ്ട്. നോർത്ത് ഈസ്റ്റിൽ ഡെഷോൺ ബ്രൗണിന് കഴിഞ്ഞ മത്സരത്തിൽ പരിക്ക് പറ്റിയതിനാൽ ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. ഇമ്മാനുവൽ ലാൽചാൻചുവാഹയും പരിക്ക് മാരണം ടീമിൽ ഇല്ല. ഫെഡറിക്കോ ഗാലെഗോ 100% മാച്ച് ഫിറ്റാണ് എന്നതാണ് ടീമിന്റെ പ്രധാന പോസിറ്റീവ്.

Previous articleഇന്ത്യ ചിലിയോടും പരാജയപ്പെട്ടു
Next articleയാസിര്‍ അലി റിട്ടേര്‍ഡ് ഹര്‍ട്ട്, കൺകഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി നൂറുള്‍ ഹസന്‍