Picsart 23 02 24 21 52 32 833

ആവേശമായി അവസാന മത്സരം, പരാജയത്തോടെ നോർത്ത് ഈസ്റ്റ് സീസൺ അവസാനിപ്പിച്ചു

ഇന്ത്യൻസൂപ്പർ ലീഗിലെ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സീസൺ പരാജയത്തോടെ തന്നെ അവസാനിച്ചു. എന്ന് ചെന്നൈയിനെ നേരിട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്നിനെതിരെ നാലു ഗോളുകളുടെ പരാജയം ആണ് നേരിട്ടത്. ആവേശകരമായ തുടക്കം ആണ് മത്സരത്തിന് ലഭിച്ചത്. മൂന്നാം മിനുട്ടിൽ റഹീം അലിയിലൂടെ ചെന്നൈയിൻ ലീഡ് എടുത്തു. ആദ്യ പകുതിയിൽ ആ ലീഡ് തുടർന്നു.

രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ജോർദനിലൂടെ നോർത്ത് ഈസ്റ്റ് ഒരു ഗോൾ മടക്കി. 56ആം മിനുട്ടിൽ കരികരിയും 61ആം മിനുട്ടിൽ താപയും വല കുലുക്കിയപ്പോൾ ചെന്നൈയിൻ 3-1ന് മുന്നിൽ.

74ആം മിനുട്ടിൽ ഗൊഗോയ് നോർത്ത് ഈസ്റ്റിനായി ഒരു ഗോൾ കൂടെ മടക്കി. സ്കോർ 3-2. 80ആം മിനുട്ടിൽ മലയാളി താരം എമിൽ ബെന്നിയുടെ അസിസ്റ്റിൽ നിന്ന് ജോർദാന്റെ രണ്ടാം ഗോൾ. സ്കോർ 3-3. പിന്നെ വിജയ ഗോളിനായുള്ള ശ്രമം. അവസാന നിമിഷം സജാൽ ബാഗിലൂടെ ചെന്നൈയിൻ വിജയ ഗോൾ നേടി.

ഈ ജയത്തോടെ 27 പോയിന്റുമായി ചെന്നൈയിൻ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 5 പോയിന്റുമായി അവസാന സ്ഥാനത്തും ഫിനിഷ് ചെയ്തു.

Exit mobile version