ഡിഫൻസീവ് മിഡ്ഫീൽഡർ കമാര നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

പുതിയ സീസണായുള്ള ആദ്യ വിദേശ സൈനിംഗ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പൂർത്തിയാക്കി. മൗറിത്താനിയൻ താരം ഖാസ കമാരയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് എത്തിയത്. ഒരു വർഷത്തെ കരാറിലാണ് 27കാരനായ താരം എത്തുന്നത്. ഫ്രാൻസി ജനിച്ച കമാര മൗറിത്താനിയൻ ദേശീയ ടീമിനായാണ് കളിക്കുന്നത്. മൗറിത്താനിയക്ക് വേണ്ടി അവസാന ആഫ്രിക്കൻ നാഷൺസ് കപ്പിലടക്കം കളിച്ചിരുന്നു.

ഗ്രീസിൽ ആയിരുന്നു കമാരയുടെ ക്ലബ് കരിയർ ഇതുവരെ. നാലു വർഷത്തോളം എ ഒ ക്സാനിന്തിക്ക് വേണ്ടിയും ഒരു വർഷം എർഗോടെലിസിന് വേണ്ടിയും കമാര കളിച്ചു. ഡിഫൻസീവ് മിഡ്ഫീൽഡർ ആണെങ്കിലും സെന്റർ ബാക്കായും റൈറ്റ് ബാക്കായും കളിക്കാനും കമാരയ്ക്ക് ആകും.

Exit mobile version