Site icon Fanport

ഇന്ന് നോർത്ത് ഈസ്റ്റ് ബെംഗളൂരു എഫ് സിക്ക് എതിരെ, മലയാളി താരങ്ങൾ നിർണായകമാകും

ഐ എസ് എൽ എട്ടാം സീസണിലെ രണ്ടാം മത്സരത്തിൽ ഇന്ന് നോർത്ത് ഈസ്റ്റ് ബെംഗളൂരു എഫ് സിയെ നേരിടും. കഴിഞ്ഞ സീസണിൽ സെമി ഫൈനലിൽ എത്താൻ ആവാതിരുന്ന ബെംഗളൂരു വലിയ മാറ്റങ്ങളുമായാണ് ഇത്തവണ ഐ എസ് എലിന് എത്തുന്നത്. പ്ലെ ഓഫിലേക്ക് തിരികെ എത്തുക ആകും അവരുടെ ലക്ഷ്യം. കഴിഞ്ഞ തവണ സെമി വരെ എത്തിയ നോർത്ത് ഈസ്റ്റ് ഇത്തവണ കിരീടം തന്നെയാകും ലക്ഷ്യമിടുന്നത്. ഖാലിദ് ജമീലിനെ പരിശീലകനാക്കി നിയമിച്ച് ചരിത്രം സൃഷ്ടിച്ച് നോർത്ത് ഈസ്റ്റ് മികച്ച പ്രകടനം തന്നെ നടത്തണം എന്നാണ് ഇന്ത്യൻ ഫുട്‌ബോൾ പ്രേമികളും ആഗ്രഹിക്കുന്നത്.

ഇന്ന് രണ്ടു ടീമിലും മലയാളികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകും. കേരളം ബ്ലസ്റ്റേഴ്‌സ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ കളിക്കുന്ന ടീമാണ് നോർത്ത് ഈസ്റ്റ്. അവരുടെ ടീമിൽ ആറു മലയാളികൾ ഉണ്ട്. മിർഷാദ് മിച്ചു, ഇർഷാദ് ഖാൻ, ഗനി നിഗം,മഷൂർ ശരീഫ്, വി പി സുഹൈർ, ജസ്റ്റിൻ ജോർജ്ജ് എന്നിവരാണ് നോർത്ത് ഈസ്റ്റിലെ മലയാളികൾ. ബെംഗളൂരു എഫ് സിയിൽ മലയാളികളായി ആഷിക്, ലിയോണ് അഗസ്റ്റിൻ, ഷാരോൻ എന്നിവരും ഉണ്ട്. ഇന്ന് രാത്രി 7.30നാണ് മത്സരം. കളി ഹോട്സ്റ്റാറിലും സ്റ്റേറ്റ് സ്പോർട്സിലും കാണാം.

Exit mobile version