മികച്ച സേവുകളുമായി രഹനേഷ്, ഡൽഹിയിൽ നോർത്ത് ഈസ്റ്റിന്റെ പടയോട്ടം

- Advertisement -

ഡൽഹി ഡൈനാമോസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് നോർത്ത് ഈസ്റ്റിന് സീസണിലെ ആദ്യ ജയം.  മാർസിഞ്ഞോയും ഡാനിലോ ലോപ്പസുമാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്. പോസ്റ്റിനു മുൻപിൽ മലയാളി താരം രഹനേഷിന്റെ മികച്ച പ്രകടനവും കൂടിയായപ്പോൾ നോർത്ത് ഈസ്റ്റ് വിജയം സ്വന്തമാകുകയായിരുന്നു.

17ആം മിനുട്ടിൽ മാർസിഞ്ഞോയുടെ ഗോളിലൂടെ നോർത്ത് ഈസ്റ്റ്  ഈ സീസണിലെ ആദ്യ ഗോൾ നേടി ഡൽഹിയെ ഞെട്ടിച്ചു. നർസാരിയുടെ മികച്ച ക്രോസിൽ നിന്നാണ് മാർസിഞ്ഞോ ഗോൾ നേടിയത്. നോർത്ത് ഈസ്റ്റ് ആരാധകരുടെ ആഘോഷം അവസാനിക്കുന്നതിനു മുൻപ് തന്നെ നോർത്ത് ഈസ്റ്റ് രണ്ടാമത്തെ ഗോളും നേടി. ഡൽഹി ഗോൾ കീപ്പർ ആൽബിനോ ഗോമസ് വരുത്തിയ പിഴവിൽ നിന്ന് ഡാനിലോ ലോപസ് ഗോൾ നേടുകയായിരുന്നു. മൈനസ് പാസ് ലഭിച്ച ഗോൾ കീപ്പർ കിക്ക്‌ എടുക്കുന്നതിൽ വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്.

തുടർന്ന് ഗോൾ നേടാൻ ഡൽഹിക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മലയാളി താരം രഹനേഷിന്റെ മികച്ച രക്ഷപെടുത്തലുകൾ നോർത്ത് ഈസ്റ്റിനു തുണയാവുകയായിരുന്നു. അബ്ദുൽ ഹക്കുവിന്റെ നേതൃത്വത്തിൽ ഉള്ള പ്രധിരോധ നിര മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ നോർത്ത് ഈസ്റ്റിനു സീസണിലെ ആദ്യ വിജയവും വിലപ്പെട്ട മൂന്ന് പോയിന്റും സ്വന്തമാക്കാനായി.

2016ലെ ഐ.എസ്.എല്ലിൽ മുഴുവൻ ഹോം മത്സരങ്ങളിളും ഗോളടിച്ച ഡൽഹി ആക്രമണ നിര നോർത്ത് ഈസ്റ്റ് പ്രധിരോധ നിരക്ക് മുൻമ്പിൽ മുട്ടുമടക്കുകയായിരുന്നു. 2016 സീസണിൽ മുഴുവൻ ഹോം മത്സരങ്ങളിലും ഗോൾ നേടിയ ഡൽഹി നോർത്ത് ഈസ്റ്റ് പ്രധിരോധ നിരക്ക് മുൻപിൽ ഗോളടിക്കാൻ കഴിയാതെ പോവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement