വിവാദങ്ങൾക്ക് ഒടുവിൽ നൊങ്ഡൊമ്പ നവോറം എഫ് സി ഗോവയിൽ

Img 20210825 190727

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ നൊങ്ഡൊമ്പ നവോറം ഇനി എഫ് സി ഗോവയ്ക്ക് വേണ്ടി ഐ ലീഗ് കളിക്കും. താരത്തെ എഫ് സി ഗോവ രണ്ടു വർഷത്തെ കരാറിൽ സ്വന്തമാക്കുന്നതായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നവോറം കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് മോഹൻ ബഗാനിലേക്ക് പോയിരുന്നു എങ്കിലും ആ നീക്കം വലിയ വിവാദമായിരുന്നു. താരത്തിന്റെ എ സി എൽ ഇഞ്ച്വറി മറച്ചു വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ആ ട്രാൻസ്ഫർ നടത്തിയത് എന്ന് മോഹൻ ബഗാൻ ആരോപണം ഉന്നയിച്ചു എങ്കിലും അവസാനം എ ഐ എഫ് എഫ് കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി വിധി പറയുക ആയിരുന്നു.

അവസാന രണ്ടു വർഷമായി കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു നവോറം. ഒരു സീസൺ മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ മോഹൻ ബഗാനൊപ്പം ഐലീഗ് കളിച്ച മധ്യനിര താരം ബഗാനൊപ്പം ഐലീഗ് കിരീടം നേടിയിരുന്നു. ലോൺ കഴിഞ്ഞു മടങ്ങി എത്തിയ നവോറത്തിന് ഐ എസ് എല്ലിൽ അധികം അവസരം ലഭിച്ചില്ല. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ആകെ 6 മത്സരങ്ങൾ മാത്രമെ താരം കഴിഞ്ഞ സീസണിൽ കളിച്ചിരുന്നുള്ളൂ. മുമ്പ് ഇന്ത്യൻ ആരോസിനായി താരം കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് ഒപ്പം അണ്ടർ 17 ലോകകപ്പും താരം കളിച്ചിട്ടുണ്ട്.

Previous articleസി കെ വിനീത് ഇനി പഞ്ചാബ് എഫ് സി ജേഴ്സിയിൽ
Next articleലീഡ്സിൽ ഇന്ത്യന്‍ ബാറ്റിംഗ് നാണക്കേട്, 78 റൺസിന് ഓള്‍ഔട്ട്