Picsart 24 05 02 21 38 46 994

കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന നോഹ ഗോവൻ ആരാധകരോട് യാത്ര പറഞ്ഞു

കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ ഒരുങ്ങുന്ന നോഹ സദോയ് ഇന്ന് ഔദ്യോഗികമായി തന്റെ ക്ലബായ എഫ് സി ഗോവയീട് യാത്ര പറഞ്ഞു. ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് താൻ ഗോവ വിടുന്ന കാര്യം നോഹ പങ്കുവെച്ചത്. ക്ലബിൽ ഉള്ള ഒരോ ദിവസവും താൻ ആസ്വദിച്ചിരുന്നു എന്നും ക്ലബിനും ആരാധകർക്കും താൻ നന്ദി പറയുന്നു എന്നും നോഹ കുറിച്ചു.

അടുത്ത ദിവസങ്ങളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് നോഹയുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് സൂചനകൾ. നോഹ 3 വർഷത്തെ കരാർ ബ്ലാസ്റ്റേഴ്സിൽ ഒപ്പുവെക്കും. അവസാന രണ്ടു സീസണുകളിലായി എഫ് സി ഗോവക്ക് ഒപ്പം ഉള്ള താരമാണ് നോഹ.

ഈ സീസണിൽ ഗോവയ്ക്ക് ആയി 22 മത്സരങ്ങൾ ലീഗിൽ കളിച്ച നോഹ 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തം പേരിൽ ചേർത്തു. ഐ എസ് എല്ലിൽ ആകെ 43 മത്സരങ്ങൾ കളിച്ച നോഹ 20 ഗോളുകളും 14 അസിസ്റ്റും സംഭാവന നൽകിയിട്ടുണ്ട്.

ഈ ട്രാൻസ്ഫർ നടക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച വിദേശ താരത്തെ ആകും ലഭിക്കുക. 3 കോടിയോളം ആകും നോഹയുടെ വാർഷിക വേതനം.

Exit mobile version