Picsart 24 04 30 21 18 15 551

നോഹ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ കളിക്കും, ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി

അടുത്ത സീസണിൽ നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിനായി തന്നെ കളിക്കും. അടുത്ത ദിവസങ്ങളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസും നോഹ കേരള ബ്ലാസ്റ്റേഴ്സിൽ എത്തും എന്ന് പറഞ്ഞു. എഫ് സി ഗോവയുടെ മൊറോക്കൻ ഫോർവേഡ് നോവ സദോയിയുമായി ബ്ലാസ്റ്റേഴ്ശ് കരാറിൽ നേരത്തെ തന്നെ എത്തിയിരുന്നു. നോഹ 3 വർഷത്തെ കരാർ ബ്ലാസ്റ്റേഴ്സിൽ ഒപ്പുവെക്കും

അവസാന രണ്ടു സീസണുകളിലായി എഫ് സി ഗോവക്ക് ഒപ്പം ഉള്ള താരമാണ് നോഹ. ഈ സീസണിൽ ഇതുവരെ ഗോവയ്ക്ക് ആയി 22 മത്സരങ്ങൾ ലീഗിൽ കളിച്ച നോഹ 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തം പേരിൽ ചേർത്തു. ഐ എസ് എല്ലിൽ ആകെ 43 മത്സരങ്ങൾ കളിച്ച നോഹ 20 ഗോളുകളും 14 അസിസ്റ്റും സംഭാവന നൽകിയിട്ടുണ്ട്.

ഈ ട്രാൻസ്ഫർ നടക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച വിദേശ താരത്തെ ആകും ലഭിക്കുക. 3 കോടിയോളം ആകും നോഹയുടെ വാർഷിക വേതനം.

Exit mobile version