Site icon Fanport

നോവ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ!! 2 വർഷത്തെ കരാർ ഒപ്പുവെക്കും

അടുത്ത സീസണിൽ നോവ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. എഫ് സി ഗോവയുടെ മൊറോക്കൻ ഫോർവേഡ് നോവ സദോയിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ പോകുന്നത്. നോവ രണ്ട് വർഷത്തെ കരാർ ബ്ലാസ്റ്റേഴ്സിൽ ഒപ്പുവെക്കും എന്ന് The Bridge റിപ്പോർട്ട് ചെയ്യുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 24 03 10 10 32 38 840

അവസാന രണ്ടു സീസണുകളിലായി എഫ് സി ഗോവക്ക് ഒപ്പം ഉള്ള താരമാണ് നോവ. ഈ സീസണിൽ ഇതുവരെ ഗോവയ്ക്ക് ആയി 16 മത്സരങ്ങൾ ലീഗിൽ കളിച്ച നോവ 6 ഗോളുകളും 2 അസിസ്റ്റുകളും സ്വന്തം പേരിൽ ചേർത്തു. ഐ എസ് എല്ലിൽ ആകെ 35 മത്സരങ്ങൾ കളിച്ച നോവ 14 ഗോളുകളും 11 അസിസ്റ്റും സംഭാവ നൽകിയിട്ടുണ്ട്.

ഈ ട്രാൻസ്ഫർ നടക്കുക ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച വിദേശ താരത്തെ ആകും ലഭിക്കുക.

Exit mobile version