ബെംഗളൂരുവിനെ ആഹ്ലാദിക്കില്ല എന്ന് സി കെ വിനീത്

- Advertisement -

പഴയ ക്ലബിനോടുള്ള ബഹുമാനം കാണിച്ച് മറ്റൊരു ഐ എസ് എൽ താരം കൂടെ. മുൻ ബെംഗളൂരു എഫ് സി താരമായിരുന്ന സി കെ വിനീത് ആണ് പഴയ ടീമിനെതിരെ ആഹ്ലാദിക്കാൻ ഇല്ലാ എന്ന് പറഞ്ഞത്‌. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ വൈരികളായി കണക്കാക്കപ്പെടുന്ന ടീമാണ് ഐ എസ് എല്ലിലേക്ക് പുതിയതായി എത്തിയ ബെംഗളൂരു എഫ് സി.

ബെംഗളൂരു എഫ് സി ജേഴ്സിയിൽ മികച്ച റെക്കോർഡുള്ള സി കെ വിനീതിന് പക്ഷെ ബെംഗളൂരു സ്റ്റേഡിയത്തിലെ തന്റെ അവസാനത്തെ അനുഭവം അത്ര മികച്ചതായിരുന്നില്ല. എ എഫ് സി കപ്പ് സെമിഫൈനലിൽ വിനീതിനേയും സഹ ബ്ലാസ്റ്റേഴ്സ് താരം റിനോയേയും സ്റ്റാൻഡിൽ നിർത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു ആരാധകർ ചാന്റ്സ് മുഴക്കിയിരുന്നു.

ബെംഗളൂരു ആരാധകർ തന്നെ വെറുക്കുന്നില്ല എന്നാണ് തന്റെ വിശ്വാസമെന്നും. ബ്ലാസ്റ്റേഴ്സിനു വേണ്ടി ബെംഗളൂരുവിനെതിരെ ഇറങ്ങുമ്പോൾ അതുകൊണ്ട് തന്നെ അങ്ങനെയൊരു വെറുപ്പിനെ ഭയക്കേണ്ടതില്ല എന്നും സി കെ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement