
തന്റെ മുൻ ക്ലബായ അത്ലറ്റിക്കോ കൊൽക്കത്തയ്ക്കെതിരെ ഗോളടിച്ചാലും താൻ ആഹ്ലാദ പ്രകടനം നടത്തില്ലാ എന്ന് ഹ്യൂ. ഇന്ന് ഒരു ടെലിവിഷൻ പരുപാടിക്കിടെയാണ് ഇയാൻ ഹ്യൂം ഇത് പറഞ്ഞത്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടൻ ആരാധകരോട് തനിക്കുള്ള ബഹുമാനം വിലമതിക്കാനാവാത്തത് ആണെന്ന് വ്യക്തമാക്കി.
താൻ ആരാധകരുടെ സ്നേഹം മറക്കില്ല എന്നും അതുകൊണ്ട് തന്നെ അവരുടെ മുന്നിൽ ആഹ്ലാദപ്രകടനം നടത്താൻ തനിക്ക് തോന്നില്ല എന്നും ഇയാൻ ഹ്യൂം പറഞ്ഞു. അത്ലറ്റിക്കോ കൊൽക്കത്ത മാത്രമല്ല ബ്ലാസ്റ്റേഴ്സിനെതിരെ താൻ സ്കോർ ചെയ്തിരുന്നെങ്കിലും ആഘോഷിക്കില്ലായിരുന്നു എന്നും ഇയാൻ ഹ്യൂം പറഞ്ഞു.
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഹ്യൂമിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആശംസാ വീഡിയോ ബ്ലാസ്റ്റേഴ്സ് പിറന്നാൾ സമ്മാനമായി നൽകിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial