ബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിച്ചാലും ആഘോഷിക്കില്ല എന്ന് ബെൽഫോർട്ട്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം കളയാതെ കെർവൻസ് ബെൽഫോർട്ട്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിച്ചാലും താൻ ആഘോഷിക്കുക ഇല്ലെന്നും ആഹ്ലാദ പ്രകടനങ്ങൾ ഉണ്ടാവില്ല എന്നുമാണ് മുൻ ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞിരിക്കുന്നത്.

ജംഷദ്പൂർ എഫ് സിക്കു വേണ്ടി ബൂട്ടു കെട്ടുന്ന സ്റ്റാർ ഫോർവേഡ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ബെൽഫോർട്ടിന്റെ എതിരാളികളുടെ കഴുത്ത് അറക്കൽ സെലിബ്രേഷൻ ഏറെ‌ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. എന്നാൽ അത്തരത്തിൽ ഒരു സെലിബ്രേഷനും ബ്ലാസ്റ്റേഴ്സിനെതിരെ താരം നടത്തില്ല. ബ്ലാസ്റ്റെഴ്സിനോടും ആരാധകരോടും ഉള്ള അതിയായ സ്നേഹവും ബഹുമാനവുമാണ് ഇതിനു കാരണമെന്നാണ് ബെൽഫോർട്ട് പറയുന്നത്.

കേരളത്തിനായി മൂന്നു ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്തിട്ടുള്ള ബെൽഫോർട്ട് ഇത്തവണ ജംഷദ്പൂരിൽ എത്തുക ആയിരുന്നു. മുൻ ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പലാണ് ബെൽഫോർട്ടിനെ ടാറ്റയുടെ ടീമിലേക്ക് എത്തിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ ഹോം മാച്ച് ജംഷദ്പൂർ എഫ് സി യുമായാണ്. നവംബർ 24നാണ് മത്സരം.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement