Site icon Fanport

നിശു കുമാറും ജീക്സണും നാളെയും ഉണ്ടാകില്ല

പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കഴിഞ്ഞ മത്സരങ്ങളിൽ ഇല്ലാതിരുന്ന ലെഫ്റ്റ് ബാക്ക് നിശു കുമാറും മധ്യനിര താരം ജീക്സണും നാളത്തെ മത്സരവും നഷ്ടമാകും. ഇരുവരും പരിക്കിനോട് പോരാടുകയാണ് എന്ന് പരിശീലകൻ ഇവാൻ പറഞ്ഞു. നിശു കുമാർ ഇന്ന് ടീമിനൊപ്പം ചേർന്നിട്ടുണ്ട് ജീക്സൺ എന്നാൽ ഇനിയും പരിശീലനം ആരംഭിച്ചിട്ടില്ല എന്ന് ഇവാൻ പറയുന്നു. ഇരുവരും പ്ലേ ഓഫിൻ ടീമിന് ഒപ്പം ചേരുമെന്ന് ഇവാൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇരുവരുടെയും കാര്യത്തിൽ റിസ്ക് എടുക്കാൻ തനിക്ക് ഉദ്ദേശമില്ല എന്നും അദ്ദേഹം പറഞ്ഞു. സീസൺ അവസാനിക്കാൻ ആയ ഈ സമയത്ത് പരിക്കുമായി കളിപ്പിച്ച് ഇവർ കൂടുതൽ കാലം പരിക്കേറ്റ് പുറത്താകുന്നത് നല്ലതായിരിക്കില്ല എന്നും ഇവാൻ അടുത്തിടെ പറഞ്ഞിരുന്നു.

Exit mobile version