Picsart 24 01 31 23 31 27 427

ജിങ്കനു പകരം നിം ഡോർജി തമാങ്ങിനെ എഫ് സി ഗോവ സ്വന്തമാക്കി

സന്ദേശ് ജിങ്കൻ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിൽ എഫ് സി ഗോവ പകരക്കാരനെ സൈൻ ചെയ്തു. ഹൈദരാബാദ് എഫ് സി താരമായിരുന്ന നിം ഡോർജി തമാങ്ങിനെ ആണ് ഗോവ സ്വന്തമാക്കിയത്‌. 2023-24 സീസണിൻ്റെ അവസാനം വരെയുള്ള ഒരു ഹ്രസ്വകാല കരാറിൽ ആണ് ഡിഫൻഡർ ഗോവയിൽ എത്തുന്നത്.

ഇന്ത്യൻ എയർഫോഴ്സ് അക്കാദമിയിൽ നിന്നാണ് നിം ഡോർജി തന്റെ കരിയർ ആരംഭിച്ചത്‌ ഷില്ലോങ് ലജോങ്ങിനായി ഐ ലീഗിൽ മികച്ച പ്രകടനം മുമ്പ് കാഴ്ചവെച്ചിട്ടുണ്ട്. എഫ്‌സി പൂനെ സിറ്റിയിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിലും കളിച്ചു. 2021ൽ ആണ് 28 കാരനായ ഡിഫൻഡർ ഹൈദരാബാദ് എഫ്‌സിയിലെത്തിയത്.

2022-23 സീസണിൽ ഐഎസ്എൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത ടീമിൻ്റെയും അതിനു മുമ്പ് ഐ എസ് എൽ കിരീടം നേടിയ ഹൈദരാബാദ് ടീമിന്റെയും പ്രധാന ഭാഗമായിരുന്നു.

Exit mobile version