നിഖിൽ രാജ് ഒഡീഷക്കായി കളിക്കും

Img 20210805 222120

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന എട്ടാം സീസണ് മുന്നോടിയായി ഒരു യുവതാരത്തെ ഒഡീഷ സ്വന്തമാക്കി. ഇന്ത്യൻ യുവ മിഡ്ഫീൽഡർ നിഖിൽ രാജിനെ ആണ് വായ്പാ അടിസ്ഥാനത്തിൽ കിക്ക്സ്റ്റാർട്ട് എഫ്സിയിൽ നിന്ന് ഒഡീഷ സ്വന്തമാക്കിയത്.

ഇരുപതുകാരൻ സന്തോഷ് ട്രോഫിയുടെ അവസാന രണ്ട് പതിപ്പുകളിൽ കർണാടക ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ സീസണിൽ ബിഡിഎഫ്എ സൂപ്പർ ഡിവിഷനിലെ മികച്ച മിഡ്ഫീൽഡർ അവാർഡും നിഖിൽ രാജ് സ്വന്തമാക്കി. ഐ-ലീഗിന്റെ മുൻ സീസണിൽ ഇന്ത്യൻ ആരോസിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചിട്ടുണ്ട്. ഒമ്പത് മത്സരങ്ങളിൽ താരം കളിച്ചിരുന്നു.

Previous articleസാൻ മറിനോ! ഒളിമ്പിക്സിൽ വന്നത് അഞ്ചു പേരുമായി മടങ്ങുന്നത് മൂന്നു മെഡലുകളുമായി!
Next articleട്രെന്റ് ബ്രിഡ്ജിൽ മഴയെത്തി, ഇന്ത്യ 125/4 എന്ന നിലയിൽ നില്‍ക്കവേ രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു