Site icon Fanport

നിഖിൽ പൂജാരി മൂന്ന് വർഷം കൂടെ ഹൈദരാബാദിൽ

ഹൈദരബാദ് എഫ് സിയുടെ താരം നിഖിൽ പൂജാരി ഇനി മൂന്ന് വർഷം കൂടെ ഹൈദരബദിൽ തുടരും. മധ്യനിരക്കാരനായ നിഖിലുമായി ക്ലബ് മൂന്നു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. രണ്ട് വർഷം മുമ്പാണ് നിഖിൽ പൂനെ സിറ്റിയിൽ എത്തിയത്. ക്ലബിന്റെ പേരു മാറിയപ്പോഴും താരം ക്ലബിനൊപ്പം തുടർന്നു. ഈ കഴിഞ്ഞ ഐ എസ് എൽ സീസണിൽ 18 മത്സരങ്ങളിലും നിഖിൽ കളിച്ചിരുന്നു.

ഈസ്റ്റ് ബംഗാളിൽ നിന്നായിരുന്നു താരം ഈ ക്ലബിലേക്ക് എത്തിയത്. വിങ്ങുകളിലും മിഡ്ഫീൽഡിലും കളിക്കാൻ കഴിയുള്ള നിഖിൽ ഇന്ത്യയ്ക്കായും കളിച്ചിട്ടുണ്ട്. മഹാരാഷ്ട്രക്കാരനായ പൂജാരി മുംബൈ എഫ് സിയുടെയും ഡോദ്സാൽ എഫ് സിയുടെയും അക്കാദമികളിലൂടെ വളർന്നു വന്ന താരമാണ്‌.

Exit mobile version