Picsart 23 02 03 01 31 15 384

നിഖിൽ പ്രഭു ഇനി എഫ് സി ഗോവയിൽ

ഒഡീഷ എഫ്‌സിയുടെ താരമായിരുന്ന നിഖിൽ പ്രഭുവിന്റെ എഫ് സി ഗോവയിലേക്കുള്ള നീക്കം ഔദ്യോഗികമായി. ഒന്നര വർഷത്തെ കരാർ ആണ് നിഖിൽ എഫ് സി ഗോവയിൽ ഒപ്പുവെച്ചത്. ഒഡീഷയിൽ ഈ സീസണിൽ ആകെ മൂന്ന് മത്സരങ്ങൾ മാത്രമെ നിഖിൽ കളിച്ചിട്ടുള്ളൂ. രണ്ട് സീസണിൽ ആയി നിഖിൽ 6 മത്സരങ്ങൾ മാത്രമേ കളിച്ചിരുന്നുള്ളൂ.

ഹൈദരബാദ് റിസേർവ്സ് ടീമിലൂടെ ഉയർന്ന് വന്ന താരത്തിന്റെ മൂന്നാമത്തെ ഐ എസ് എൽ ക്ലബ് ആയിരിക്കും എഫ് സി ഗോവ. മുമ്പ് പൂനെ സിറ്റിയുടെയും ഹൈദരബദിന്റെയും ഭാഗമായിരുന്നു. 2019ൽ എഫ്‌സി പൂനെ സിറ്റി അക്കാദമിയിൽ ചേരുന്നതിന് മുമ്പ് നിഖിൽ പ്രഭു മുംബൈയിലെ വിവിധ പ്രാദേശിക ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.

Exit mobile version