” സികെ വിനീതും നർസരിയും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത് തീരാനഷ്ടം”

- Advertisement -

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സികെ വിനീതും നർസരിയും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത് തീരാ നഷ്ടമാണെന്ന് പരിശീലകൻ നെലോ വിംഗാഡ. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളവും സുപ്രധാന താരങ്ങളാണ് ഇരുവരും. താൻ ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിനു മുൻപേ തീരുമാനിച്ച ട്രാൻഫറുകളാണ് ഇരു താരങ്ങളുടേതെന്നും നെലോ പറഞ്ഞു.

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സി. ലോൺ അടിസ്ഥാനത്തിലാണ് നർസരിയെയും സികെയെയും ചെന്നൈയിൽ എത്തിച്ചത്. പുതിയ പരിശീലകനായി നെലോ എത്തുന്നതുനു മുൻപാണ് ഈ നീക്കം മാനേജ്‌മെന്റ് നടത്തിയത്. ഹാലിചരൺ നർസരി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ പ്രൊഫസർക്ക് കീഴിൽ കളിച്ച താരമാണ്. വിനീതിനും നര്സരിക്കും അനുകൂല സാഹചര്യങ്ങൾ അല്ലെങ്കിൽ കൂടി ഗോളടിക്കാനുള്ള കഴിവുണ്ടായിരുന്നെന്ന് നെലോ കൂട്ടിച്ചേർത്തു.

Advertisement