ജംഷദ്പൂരിനെ പരിശീലിപ്പച്ചത് അഭിമാനകരമായ കാര്യം എന്ന് കോപ്പൽ

- Advertisement -

ഇന്ന് എ ടി കെയുടെ പരിശീലകനായി ജംഷദ്പൂരിൽ എത്തിയിരിക്കുകയാണ് സ്റ്റീവ് കോപ്പൽ. കഴിഞ്ഞ സീസണിൽ ജംഷദ്പൂരിന്റെ പരിശീലകനായിരുന്നു സ്റ്റീവ് കോപ്പൽ. ജംഷദ്പൂരിനെ പരിശീലിപ്പിച്ചതിൽ അഭിമാനം തോന്നുന്നു എന്ന് സ്റ്റീവ് കോപ്പൽ പറഞ്ഞു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് യോഗ്യത നേടിയില്ല എങ്കിലും അഭിമാനം തോന്നുന്ന പ്രകടനമായിരുന്നു കാഴ്ചവെക്കാൻ കഴിഞ്ഞത്. അരങ്ങേറ്റ സീസണിൽ അത് വലിയ കാര്യമാണെന്നും കോപ്പൽ പറഞ്ഞു. കഴിഞ്ഞ സീസണിൽ കോപ്പൽ ജംഷദ്പൂരിനെ അഞ്ചാം സ്ഥാനത്ത് എത്തിച്ചിരുന്നു.

ജംഷദ്പൂരിന്റെ ഈ സീസണിലെ പ്രകടനത്തിൽ സന്തോഷം ഉണ്ടെന്നും കോപ്പൽ പറഞ്ഞു. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നിൽക്കുകയാണ് ജംഷദ്പൂർ. തന്റെ മുൻ ടീമായതു കൊണ്ട് തന്നെ ജംഷദ്പൂർ മികച്ച പ്രകടനം എന്നും കാഴ്ചവെക്കണമെന്നാണ് തന്റെ ആഗ്രഹം. പക്ഷെ ഇന്ന് എ ടി കെയ്ക്ക് എതിരെ മാത്രം താൻ അത് ആഗ്രഹിക്കില്ല എന്നും കോപ്പൽ പറഞ്ഞു.

Advertisement