ഐ.എസ്.എല്ലിലെ മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ലാവിസയുടെ ഗോൾ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ആഴ്ചയിലെ ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സ്ലാവിസ സ്റ്റോഹോനോവിചിന്റെ ഗോൾ തിരഞ്ഞെടുക്കപ്പെട്ടു. 87.9 ശതമാനം വോട്ട് നേടിയാണ് സ്ലാവിസ വിജയിയായത്. എ.ടി.കെക്കെതിരെ രണ്ടാം പകുതിയിൽ ഹാലിച്ചരൻ നർസരിയുടെ പാസ് സ്വീകരിച്ച സ്‌റ്റോഹനോവിച് പെനാൽറ്റി ബോക്സിനു പുറത്ത് നിന്ന് തൊടുത്ത ഷോട്ട് എ.ടി.കെ ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ ഗോളാവുകയായിരുന്നു.

പ്രഞ്ചൽ ഭുമിജ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ ഗോൾ, ഡൽഹി ഡൈനാമോസിന്റെ റാണ ഘരാമിയുടെ പൂനെക്കെതിരെയുള്ള ഗോൾ, ജാംഷഡ്‌പൂരിനെതിരെ ബെംഗളൂരു എഫ്.സി താരം നിഷു കുമാർ നേടിയ ഗോൾ, നോർത്ത് ഈസ്റ്റിനെതിരെ ഗോവ താരം ഫെറൻ കോറോമിനാസ് നേടിയ ഗോൾ എന്നീ ഗോളുകൾ മറികടന്നാണ് സ്ലാവിസയുടെ ഗോൾ വിജയിച്ചത്.