ഐ ലീഗ് ക്ലബ്ബുകളുടെ പ്രതിഷേധത്തിന് പിന്തുണയുമായി മഞ്ഞപ്പട

- Advertisement -

ഐ ലീഗ് ക്ലബ്ബുകളുടെ പ്രതിഷേധത്തിന് പിന്തുണയുമായി കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ഇന്ത്യയുടെ ഒഫീഷ്യൽ ഫുട്ബോൾ ലീഗായ ഐ ലീഗിന്റെ ലൈവ് ടെലികാസ്റ്റ് ചെയ്യുന്ന മത്സരങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാൻ സ്റ്റാർ സ്പോർട്സ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ഫുട്ബോൾ ആരാധകർ എന്ന നിലയ്ക്ക് ഐ ലീഗ് മത്സരങ്ങൾ പ്രക്ഷേപണം ചെയ്യില്ലെന്ന തീരുമാനം മാറ്റണം എന്ന് സ്റ്റാർ സ്പോർട്സിനോട് ആവശ്യപ്പെടുകയാണ് മഞ്ഞപ്പട ചെയ്തത്.

“സേവ് ഐ ലീഗ്, സേവ് ഇന്ത്യൻ ഫുട്ബോൾ” എന്ന ക്യാമ്പെയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ ലീഗ് ടീമുകൾ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടായ്‌മയായ മഞ്ഞപ്പട ഈ നീക്കത്തിന് പിന്തുണയുമായെത്തിയത് ഫുട്ബോൾ ആരാധകരുടെ കയ്യടി നേടിയെടുത്തു. എ ഐ എഫ് എഫ് അധികൃതർ അടക്കം ഒത്തുകളിക്കുന്ന ഐ ലീഗിനെ തകർക്കാനുള്ള നീക്കം പൊളിക്കണമെങ്കിൽ പ്രതിഷേധം ആരാധകരുടെ ഭാഗത്ത് നിന്നും തന്നെ ശക്തമായി ഉയർന്നു വരേണ്ടതുണ്ട്.

Advertisement