“ആരാധകർ എന്തായാലും കളി കാണാൻ വരണം” സഹൽ അബ്ദുൽ സമദ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് സ്റ്റേഡിയത്തിലേക്ക് വരാൻ ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് യുവതാരം സഹൽ അബ്ദുൽ സമദ്. സീസണിലെ മോശം പ്രകടനം കാരണം ആരാധകർ സ്റ്റേഡിയത്തിൽ നിന്ന് വിട്ടു നിന്നു പ്രതിഷേധിക്കാൻ ഒരുങ്ങുമ്പോഴാണ് സഹൽ അബ്ദുൽ സമദിന്റെ അപേക്ഷ. സ്റ്റേഡിയത്തിൽ ആരാധകർ എത്തണം എന്നും ആരാധകരുടെ സ്റ്റേഡിയത്തിലെ പിന്തുണ ആത്മവിശ്വാസത്തിന് അത്യാവശ്യമാണെന്നും സഹൽ അബ്ദുൽ സമദ് പറഞ്ഞു.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെ ചുരുക്കം ചില നല്ല വശങ്ങളിൽ ഒന്നാണ് സഹൽ അബ്ദുൽ സമദ്. ടീമിന്റെ മോശം പ്രകടനങ്ങളിലും നല്ല കളിയുമായി സഹൽ മാത്രം മാറി നിന്നിരുന്നു. തങ്ങൾ എല്ലാ മത്സരം കളിക്കാൻ ഇറങ്ങുന്നതും ജയിക്കാൻ വേണ്ടി മാത്രമണെന്നും സഹൽ പറഞ്ഞു. തങ്ങളുടെ മുഴുവൻ നൽകാറുണ്ട് ഒരോ കളിക്കും എന്നും സഹൽ പറഞ്ഞു.

ഇന്ന് ജംഷദ്പൂരിനെയാണ് കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. നേരത്തെ അനസ് എടത്തൊടികയും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് സ്റ്റേഡിയത്തിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു.