മോശം സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം, സഹൽ ഐ.എസ്.എല്ലിലെ മികച്ച യുവതാരം

ഐ.എസ്.എല്ലിൽ തങ്ങളുടെ മോശം സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാൻ ഒരു കാര്യം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ കൊല്ലാത്തെ കണ്ടെത്തലായ സഹൽ അബ്ദുൽ സമ്മദിനെ ഐ.എസ്.എല്ലിന്റെ ഈ സീസണിലെ എമേർജിങ് പ്ലേയർ ആയി തിരഞ്ഞെടുത്തു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് സഹലിനെ അവാർഡിന് അർഹനാക്കിയത്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് തകർന്നൊടിഞ്ഞപ്പോഴെല്ലാം സഹൽ അബ്ദുൽ സമദ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ സീസണിൽ സഹലിന്റെ മികച്ച പ്രകടനം താരത്തെ ഇന്ത്യൻ അണ്ടർ 23 ടീമിലും ഏഷ്യൻ കപ്പിനുള്ള ഇന്ത്യയുടെ സീനിയർ ടീമിന്റെ ക്യാമ്പിലും സഹൽ എത്തിയിരുന്നു. ചെന്നൈയിന് എതിരെ സഹൽ ഐ.എസ്.എല്ലിൽ തന്റെ ആദ്യ ഗോളും നേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സഹലിനെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓസിൽ എന്നായിരുന്നു വിളിച്ചിരുന്നത്