റിനോ ആന്റോ ഇന്ന് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുന്നിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള ഒരു വൻ പോരിന് കൊച്ചിയും ഐ എസ് എല്ലും വേദിയാവുകയാണ്. ഈ പോരിന് ഇടയിൽ മറന്നു പോകാൻ പാടില്ലാത്ത ഒന്നാണ് റിനോ ആന്റോയുടെ കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള മടക്കം. കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിക്കായി തന്റെ മുഴുവൻ ഊർജ്ജവും നൽകിയ റിനോ ഇന്ന് വീണ്ടും അതേ ആരാധകർക്ക് മുന്നിൽ എത്തുകയാണ്. ഇന്ന് മറ്റൊരു ജേഴ്സിയിൽ ആയിരിക്കും എങ്കിലും റിനോയ്ക്ക് അർഹിച്ച സ്വാഗതം ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകുമെന്നാണ് കരുതുന്നത്.

2016-16 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ വരെയുള്ള യാത്രയിൽ നിർണ്ണായകമായ ഒരു പങ്കുവഹിക്കാൻ റിനോയ്ക്ക് ആയിരുന്നു. പരിക്ക് ഏറെ വലച്ചു എങ്കിലും കഴിഞ്ഞ സീസണിലും റിനോ തന്നാലാവുന്നത് കേരള ബ്ലാസ്റ്റേഴ്സിന് നൽകി. റൈറ്റ് ബാക്കായി ഇറങ്ങി രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞ ഐ എസ് എൽ സീസണിൽ റിനോക്ക് ആയിരുന്നു.

രണ്ട് സീസണുകളിലായി 16 മത്സരങ്ങൾ റിനോ കേരള ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ല കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസൺ ഒടുവിലാണ് റിനോ കേരളം വിട്ട് തന്റെ മുൻ ക്ലബായ ബെംഗളൂരുവിൽ ചേരാൻ തീരുമാനിച്ചത്. നിരവധി പരിക്കുകളെ അതിജീവിച്ച് പൂർണ്ണ ഫിറ്റ്നസിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന റിനോ ബെംഗളൂരു ജേഴ്സിയിൽ തന്റെ പ്രതാപത്തിലേക്ക് തിരിച്ചെത്തും എന്നാണ് കരുതപ്പെടുന്നത്.