ഹ്യൂം ഇന്ന് പൂനെയ്ക്കായി അരങ്ങേറും, ലൈനപ്പ് അറിയാം

- Advertisement -

ഇന്ന് പൂനയിൽ നടക്കുന്ന ജംഷദ്പൂരും പൂനെ സിറ്റിയുമായുയുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. കാര്യമായ മാറ്റങ്ങളുമായണ് പൂനെ സിറ്റി ഇന്ന് ഇറങ്ങുന്നത്. പൂനെ ജേഴ്സിയിലെ ഹ്യൂമിന്റെ അരങ്ങേറ്റം ഇന്ന് കാണാം. ഇയാൻ ഹ്യൂം ഇന്ന് പൂനെ സിറ്റിയുടെ ബെഞ്ചിൽ ഉണ്ട്. പരിക്ക് മാറി എത്തിയ സ്റ്റാങ്കോവിചും ബെഞ്ചിൽ ഉണ്ട്. മറുവശത്ത് സസ്പെൻഷൻ നേരിടുന്ന ഗൗരവ് മുഖിയും, ഓസ്ട്രേലിയൻ ഇതിഹാസം കാഹിലും ഇല്ലാതെയാണ് ജംഷദ്പൂർ ഇറങ്ങുന്നത്.

പൂനെ; കമൽജിത്, ഗുർജേത്, മാറ്റ്, അശുതോഷ്, , സാഹിൽ, ആദിൽ, വിയ,കാർലോസ്, മാർസെലോ, ആഷിഖ്, റോബിൻ

ജംഷദ്പൂർ; സുബ്രത, രാജു, റോബിൻ, തിരി, ബികാഷ്, ആർകെസ്, മെമോ, ജെറി, മൊർഗാഡോ, കാല്വോ, പസി

Advertisement