പൂനെ സിറ്റി മുഴുവൻ താരങ്ങളെയും റിലീസ് ചെയ്യുന്നു എന്ന് അഭ്യൂഹം, നിഷേധിച്ച് ക്ലബ്

- Advertisement -

ഐ എസ് എൽ ക്ലബുകൾ വൻ നഷ്ടത്തിലാണ് ഉള്ളത് എന്ന വാർത്തകൾക്ക് ഇടയിൽ പൂനെ സിറ്റിയുടെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകൾ ഞെട്ടിക്കുന്നു. ഐ എസ് എൽ ക്ലബുകളായ പൂനെ സിറ്റി തങ്ങളുടെ മുഴുവൻ താരങ്ങളെയും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തത്. പൂനെ സിറ്റിക്ക് ഐ എസ് എല്ലിൽ ഇതുവരെ ആയി 150 കോടിയോളം നഷ്ടം ഉണ്ടെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരു‌ന്നു.

സാമ്പത്തിക പ്രശ്നനങ്ങൾ കാരണം ക്ലബിന് താരങ്ങൾക്കും സ്റ്റാഫുകൾക്കും ശമ്പളം കൊടുക്കാൻ വരെ കഴിയാത്ത ഗതിയിലാണ് എന്നാണ് വിവരങ്ങൾ. ക്ലബ് ഇനിയും ഈ വലിയ താരങ്ങളെ വഹിക്കാൻ കഴിവില്ലാത്തത് കൊണ്ട് മാർസലീനോ മുതൽ ഉള്ള എല്ലാ സീനിയർ താരങ്ങളെയും റിലീഷ് ചെയ്യാനാണ് പൂബെ ഉദ്ദേശിക്കുന്നത്.

താരങ്ങൾക്കും സ്റ്റാഫുകൾക്കും ശമ്പളം വൈകുന്നത് സ്ഥിര കാര്യമായതോടെ ക്ലബിനു പുറത്ത് ഭാവി നോക്കാൻ താരങ്ങളും സ്റ്റാഫുകളും ശ്രമിക്കുന്നുമുണ്ട്. പുതിയ സ്പോൺസറെ ലഭിക്കുകയാണെങ്കിൽ മാത്രമെ പൂനെ സിറ്റി മുന്നോട്ട് പോവുകയുള്ളൂ. സൂപ്പർ കപ്പിന് മുമ്പ് തന്നെ താരങ്ങളെ റിലീസ് ചെയ്ത് അക്കാദമി താരങ്ങളെ സൂപ്പർ കപ്പിൽ കളിപ്പിക്കാനായിരുന്നു പൂനെയുടെ ഉദ്ദേശം.

എന്നാൽ വാർത്തകൾ ദേശീയ മാധ്യമങ്ങൾ വന്നതോടെ ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സൂപ്പർ കപ്പിൽ പൂനെയുടെ സീനിയർ സ്കാഡ് തന്നെ കളിക്കും എന്നും ക്ലബ് അറിയിച്ചു.

Advertisement