“ഹ്യൂമിന്റെ വരവ് പൂനെ സിറ്റിയെ മാറ്റും”

- Advertisement -

പൂനെ സിറ്റിക്ക് പ്ലേ ഓഫ് കളിക്കാനുള്ള സാധ്യതകൾ ബാക്കി ആവണമെങ്കിൽ ഇന്ന് മുതൽ എങ്കിലും പൂനെ സിറ്റി വിജയിച്ച് തുടങ്ങേണ്ടതുണ്ട്. ഇന്ന് ജംഷദ്പൂരിനെതിരെ ആണ് പൂനെ ഇറങ്ങുന്നത്. ഇന്ന് മുതൽ പൂനെയ്ക്ക് പുതിയ മാറ്റം ഉണ്ടാകുമെന്നാണ് പൂനെയുടെ പരിശീലകൻ പ്രദ്ധ്യും റെഡ്ഡി പറയുന്നത്. ഇയാൻ ഹ്യൂമിന്റെ വരവ് പൂനെ സിറ്റിക്ക് ഉണർവ്വ് നൽകും. പിച്ചിൽ മാത്രമല്ല ഡ്രെസിങ് റൂമിലും നല്ലഒരു അന്തരീക്ഷം ഉണ്ടാക്കാൻ ഹ്യൂമിനാകും എന്ന് ഉറപ്പുണ്ട്. പൂനെ പരിശീലകൻ പറഞ്ഞു.

നീണ്ട കാലത്തെ പരിക്ക് കഴിഞ്ഞാണ് ഹ്യൂം എത്തുന്നത്. അൽഫാരോയെ എ ടി കെയിൽ ലോണിൽ അയച്ച് ആ ഒഴിവിൽ ഹ്യൂമിനെ ടീമിലെടുക്കുക ആയിരുന്നു. ഇതാദ്യമായാണ് പൂനെ സിറ്റി പരിക്കിൽ നിന്ന് തീർത്തും മുക്തരാവുന്നത് എന്നും പ്രദ്ധ്യും റെഡ്ഡി പറഞ്ഞു. അവസാന മത്സരങ്ങളിൽ കൂടുതൽ പോയന്റുകൾ തങ്ങൾ അർഹിച്ചിരുന്നു. ജംഷദ്പൂരിനെതിരെ നിരാശയോടെ കളി അവസാനിപ്പിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement