പൂനെ സിറ്റിയുടെ അൽഫാരോ ഇനി എ ടി കെയ്ക്ക് കളിക്കും

- Advertisement -

പൂനെ സിറ്റിയുടെ സ്ട്രൈക്കറായ എമിലിയാനോ അൽഫാരോ ഇനി എ ടി കെ കൊൽക്കത്തയ്ക്ക് വേണ്ടി കളിക്കും. ലോൺ അടിസ്ഥാനത്തിലാണ് അൽഫാരോ പൂനെ വിട്ട് എ ടി കെയിലേക്ക് പോകുന്നത്. അൽഫാരോ എ ടി കെയുമായി കരാറിൽ എത്തുന്നതായി ദേശീയ മാധ്യമം ആയ ഗോൾ ഡോട്ട് കോമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എ ടി കെ കൊൽക്കത്തയുടെ സ്ട്രൈക്കറായ കാലു ഉചെയ്ക്ക് പരിക്കേറ്റതോടെ സ്ട്രൈക്കർ ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു എ ടി കെ കൊൽക്കത്ത. കാലു ഉചെയ്ക്ക് ഇപ്പോൾ അടുത്തൊന്നും കളിക്കാൻ കഴിയില്ല എന്ന് ഉറപ്പായതോടെ പുതിയ ഒരു വിദേശ താരത്തെ ടീമിൽ എത്തിക്കാൻ ഐ എസ് എൽ എ ടി കെയ്ക്ക് അനുമതി നൽകിയിരുന്നു.

സ്ട്രൈക്കർക്കായുള്ള എ ടി കെയുടെ അന്വേഷണം അൽഫാരോയിൽ ആണ് എത്തിയത്. പൂനെ സിറ്റിയിൽ തന്റെ മികവ് ആവർത്തിക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് അൽഫാരോ ഇപ്പോൾ. ഫോമിൽ ഇല്ലാത്തതിനാൽ അവസാന രണ്ട് മത്സരങ്ങളിൽ അൽഫാരോയെ ആദ്യ ഇലവനിലും ഉൾപ്പെടുത്തിയിരുന്നില്ല. ഒരു ഗോൾ ഈ സീസണിൽ നേടിയ അൽഫാരോ രണ്ട് പെനാൾട്ടികൾ ഈ സീസണിൽ നഷ്ടപ്പെടുത്തിയിട്ടും.

എ ടി കെയിൽ എത്തുന്നതോടെ തന്റെ പഴയ ഫോമിൽ എത്താൻ കഴിയുമെന്നാകും അൽഫാരോ കരുതുന്നത്. അൽഫാരോ പോകുന്ന ഒഴിവിൽ ഇയാം ഹ്യൂമിനെ പൂനെ ടീമിൽ എത്തിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement