പി എസ് ജി ഇനി അപരാജിതർ അല്ല, ലീഗിലെ ആദ്യ തോൽവി സമ്മാനിച്ച് ലിയോൺ

- Advertisement -

പി എസ് ജിയുടെ ഫ്രഞ്ച് ലീഗിലെ അപരാജിത കുതിപ്പിന് അവസാനം. ഇന്ന് നടന്ന മത്സരത്തിൽ ലിയോൺ ആണ് പി എസ് ജിക്ക് അവരുടെ ആദ്യ തോൽവി സമ്മാനിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 2-1ന്റെ വിജയം ലിയോൺ സ്വന്തമാക്കുകയായിരുന്നു. ഏഴാം മിനുട്ടിൽ ഡി മറിയ ആണ് പി എസ് ജിയെ മുന്നിൽ എത്തിച്ചത്.

മികച്ച കളി പുറത്തെടുത്ത ലിയോൺ ആദ്യം ഡെംബെലെയിലൂടെ 33ആം മിനുട്ടിൽ സമനില നേടി‌. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ 2-1 എന്ന സ്കോറിന് ലിയോൺ മുന്നിലും എത്തി. നബിൽ ഫെകിർ ആയിരുന്നു ലിയോണിനായി പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

ഇതിനു മുമ്പ് ഈ സീസണിൽ കളിച്ച 20 മത്സരങ്ങളിലും പി എസ് ജി തോൽവി അറിഞ്ഞിരുന്നില്ല. പി എസ് ജി കൂടെ തോറ്റതോടെ യൂറോപ്പലെ ടോപ് 5 ലീഗിൽ അപരാജീതർ ആയി ഇനു യുവന്റസ് മാത്രമെ ബാക്കിയുള്ളൂ.

Advertisement