കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കിരീടം ഉയർത്തൽ മാത്രം ലക്ഷ്യം : പൊപ്ലാനിക്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ പൊപ്ലാനിക്ക് തന്റെ ഏക ലക്ഷ്യം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കിരീടം നേടലാണെന്ന് പറഞ്ഞു. ഇതെന്റെ ആദ്യ സീസണാണ്. ഈ ടീമിനോട് പെട്ടെന്ന് തന്നെ ഇഷ്ടം തോന്നുന്നു. ഇവിടുത്തെ ആരാധകരുടെ ആത്മാർത്ഥതയും അത്ഭുതകരമാണ് പൊപ്ലാനിക് പറഞ്ഞു. ഇന്ന് ജംഷദ്പൂരിനെതിരെ വിജയിക്കണം. ഇന്ന് എന്നല്ല എല്ലാ മത്സരങ്ങക്കും വിജയിക്കണമെന്നാണ് ആഗഹം. കൂടുതൽ പോയന്റുകൾ നേടി കിരീടത്തോട് അടുക്കലാണ് ലക്ഷ്യം. കിരീടം മാത്രമാണ് ലക്ഷ്യത്തിൽ ഉള്ളത്. പൊപ്ലാനിക് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരങ്ങളിൽ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയ താരനായി മാറിയിരിക്കുകയാണ് പൊപ്ലാനിക്. തനിക്ക് തന്റെ സഹ സ്ട്രൈക്കർ സ്ലാവിസയുനായി നല്ല പാട്ണർഷിപ്പാണ് ഗ്രൗണ്ടിൽ ഉള്ളത് എന്നും പൊപ്ലാനിക് പറഞ്ഞു‌. യൂറോപ്പിൽ നിന്നാണ് സ്ലാവിസയും എന്നതും സ്ട്രൈക്കിങ് പാട്ണർഷിപ്പിനെ സഹായിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Advertisement