“എത്ര കടുപ്പമായാലും പ്ലേ ഓഫിൽ എത്തിയിരിക്കും” – പെകൂസൺ

- Advertisement -

എത്ര കടുപ്പമായാലും കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ എത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം കറേജ് പെകൂസൺ. സീസണിൽ 10 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒമ്പതു പോയന്റുമായി നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. എന്നാൽ ടീം ഇനി എല്ലാ മത്സരവും വിജയിക്കുമെന്നും പ്ലേ ഓഫിൽ എത്തുമെന്നും പെകൂസൺ പറഞ്ഞു. കടുപ്പമാണ് ഇനി പ്ലേ ഓഫിലേക്കുള്ള വഴി. പക്ഷെ അവിടെ കേരള ബ്ലാസ്റ്റേഴ്സ് എത്തിയിരിക്കും, യുവതാരം പറഞ്ഞു.

ഈ സീസണിൽ ജയം തങ്ങളിലേക്ക് എത്തുന്നില്ല എന്നത് സങ്കടമാണ്. പക്ഷേ ടീം മികച്ച ഫുട്ബോൾ ആണ് കളിക്കുന്നത്, താരങ്ങൾ ഒക്കെ മികച്ച രീതിയിലാണ് കളിക്കുന്നത്. പൂനെ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തും പെകൂസൺ പറഞ്ഞു. താരങ്ങൾ ഒക്കെ അവരുടെ പരിശീലനത്തിനായി കൂടുതൽ സമയം ഇപ്പോൾ ചിലവഴിക്കുന്നുണ്ട്. ടീമിനെ വിജയത്തിൽ എത്തിച്ചേ തീരു എന്നതാണ് ഈ പരിശ്രമത്തിന് പിറകിൽ എന്നും പെകൂസൺ പറഞ്ഞു.

Advertisement