ഗോളില്ലാതെ നോർത്ത് ഈസ്റ്റും ബെംഗളൂരു എഫ് സിയും

- Advertisement -

ഗുവാഹത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ നോർത്ത് ഈസ്റ്റും ബെംഗളൂരു എഫ് സിയും ഗോളില്ലാതെ നിൽക്കുന്നു. ഇരുടീമുകളും കാര്യമായ അവസരങ്ങളും ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല. ടേബിളിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉള്ള ടീമുകളാണ് ബെംഗളൂരു എഫ് സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും. കളിയിൽ ഇരുടീമുകളിലെയും അറ്റാക്കിംഗ് താരങ്ങൾ നിശബ്ദരായിരുന്നു.

കളിയിൽ ഒരു തവണ ബെംഗളൂരു എഫ് സിയുടെ ബാക്ക് പാസ് മുതലാക്ക് ഒഗ്ബെചെ വല കുലുക്കി എങ്കിലും റഫറി ഐഫ്സൈഡ് വിളിച്ചു. ബാക്ക് പാസിനു മുമ്പ് തന്നെ ഒഗ്ബെചെ ഓഫ് ആയിരുന്നു എന്നത് ശരിയായി റഫറി വിധിക്കുകയായിരുന്നു. കളിയുടെ രണ്ടാം പകുതിയിൽ കുറച്ചു കൂടെ തുറന്ന് മത്സരം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം

Advertisement