“ഇത്ര കാലത്തെ കഷ്ടപ്പാടിന് ആരാധകരും താരങ്ങളും അർഹിച്ച വിജയം” വിൻഗാഡ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നലെ ചെന്നൈയിന് എതിരെ നേടിയ വിജയം കാത്തിരിപ്പിന്റെ ഫലമാണെന്ന് വിൻഗാഡ. നിരവധി കാലമായി കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തിയിട്ടും ഫലം ഇല്ലാതെ ഇരിക്കുന്നു‌. ആരാധകരും താരങ്ങളും അർഹിച്ച വിജയമാണ് ഇതെന്ന് വിൻഗാഡ പറഞ്ഞു‌. ഇന്നലെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ തോൽപ്പിച്ചത്.

മത്സര ശേഷം ആരാധകരും താരങ്ങളും ഒരുമിച്ചത് വലിയ സന്തോഷം നൽകിയെന്ന് വിൻഗാഡ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരുവിനെതിരായി നടത്തിയ പ്രകടനം താരങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. അതാണ് ഇന്ന് ചെന്നൈയിനെതിരെ കണ്ടതും. ഇന്നലെ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ആണ് താൻ ആഗ്രഹിക്കുന്ന ബ്ലാസ്റ്റേഴ്സ് എന്നും വിൻഗാഡ പറഞ്ഞു.