എം പി സക്കീറിന്റെ വിലക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നഷ്ടം – നെലോ വിംഗാഡ

- Advertisement -

എം പി സക്കീറിന്റെ വിലക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നഷ്ടമാണെന്ന് പരിശീലകൻ നെലോ വിംഗാഡ. ആറു മാസത്തേക്ക് എം പി സക്കീറിനെ വിലക്കിയിരിക്കുന്നത്. ഈ സീസണിലും അടുത്ത സീസൺ തുടക്കത്തിലും സക്കീറിന് കളിക്കാൻ ആവില്ല. താൻ വരുന്നതിനു മുമ്പേയാണ് മത്സരം നടന്നതെന്നും നിക്കോളയുടെ പൊസിഷനിൽ കളിക്കുന്ന താരത്തിന്റെ വിലക്ക് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ്ൽ അവസാന മത്സരത്തിൽ മുംബൈ സിറ്റിക്ക് എതിരെ എം പി സക്കീർ ചുവപ്പ് കാർഡ് വാങ്ങിയിരുന്നു‌. ആ കാർഡ് വാങ്ങിയതിന് പിന്നാലെ റഫറിയോടു തട്ടി കയറിയതിനാണ് ഈ വിലക്ക് വന്നിരിക്കുന്നത്. മധ്യനിരയിൽ താരങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സിന് സക്കീറിന്റെ അഭാവം വലിയ തിരിച്ചടി തന്നെയാകും.

യൂറോപ്പിൽ ആറ് മാസത്തെ വിലക്ക് നൽകാറുള്ളത് അത്രയ്ക്ക് മോശം പെരുമാറ്റത്തിന് മാത്രമാണെന്നും നെലോ ഓർമ്മിപ്പിച്ചു. ഇത്തരം കാര്യങ്ങൾ ഇന്ത്യൻ ഫുട്ബോളിന് മോശമാണെന്നും കോച്ച് പ്രതികരിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികൾ കരുത്തരായ എടികെ ആണ്.

Advertisement