ബ്രസീലിയൻ മെമോ ജംഷദ്പൂരിൽ തുടരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീൽ താരം മെമോ ജംഷദ്പൂരിൽ തന്നെ തുടരും. താരം അടുത്ത ഒരു വർഷം കൂടെ ടാറ്റ ജംഷദ്പൂർ എഫ് സിയിൽ കളിക്കാൻ കരാർ ഒപ്പിട്ടു. മിഡ്ഫീൽഡറായ മെമോ അവസാന രണ്ടു സീസണിലും ജംഷദ്പൂരിന്റെ പ്രധാന താരമായിരുന്നു. ഈ സീസണിൽ 18 ഐ എസ് എൽ മത്സരങ്ങളിലും കളിച്ച താരമാണ്. രണ്ട് സീസണുകളിലായി ജംഷദ്പൂരുനായി 36 മത്സരങ്ങൾ താരം കളിച്ചു.

2016ൽ ഡെൽഹി ഡൈനാമോസിന്റെ ജേഴ്സിയിലാണ് ആദ്യം മെമോ ഇന്ത്യയിൽ എത്തിയത്. ഡെൽഹിക്കായി 10 മത്സരങ്ങൾ മെമോ കളിച്ചിട്ടുണ്ട്. ജംഷദ്പൂരിനായി ഈ സീസണിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും മെമോ നേടി. ഭുവനേശ്വറിൽ ഇപ്പോൾ സൂപ്പർ കപ്പിനായുള്ള ഒരുക്കത്തിലാണ് മെമോയും ജംഷദ്പൂരും.