വെറും വാക്കല്ല, പ്രവർത്തിച്ചു കാണിച്ച് കൊടുത്ത് മഞ്ഞപ്പട

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഗ്യാലറി വൃത്തിയാക്കിയെ മടങ്ങു എന്ന് ഇന്നലെ വെറുതെ പറഞ്ഞതായിരുന്നില്ല. മത്സരം കഴിഞ്ഞ് അതും ഒരു നിരാശ തരുന്ന ഫലമായിട്ട് വരെ ആരാധകർ തങ്ങളുടെ കടമ മറന്നില്ല. ഡെൽഹി ഡൈനാമോസിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്താതിരുന്നതിൽ ഉള്ള സങ്കടം ഒക്കെ അടക്കി പിടിച്ച് അവർ ഗ്യാലറി മുഴുവൻ വൃത്തിയാക്കി.

മുപ്പതിനായിരത്തിനു മേലെ വരുന്ന ആരാധകർ ഉണ്ടായിരുന്ന ഗ്യാലറിയാണ് മത്സര ശേഷം മഞ്ഞപ്പട എന്നാ ആരാധക സംഘം മുൻ കൈ എടുത്ത് വൃത്തിയാക്കിയത്. മഞ്ഞപ്പടയ്ക്ക് പുറത്തുള്ള നല്ലവരായ ആരാധകരും ഇവർക്കൊപ്പം കൂടി.

ഇന്നലെ മാത്രമല്ലെ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മത്സരങ്ങൾക്ക് ശേഷവും സ്റ്റേഡിയം വൃത്തിയാക്കി മാത്രമെ ആരാധകർ ഗ്യാലറി വിടുകയുള്ളൂ. ഇതിനായി മത്സര ശേഷം ആരാധകർ ഒക്കെ സഹകരിക്കണം എന്ന് നേരത്തെ മഞ്ഞപ്പട അപേക്ഷിച്ചിരുന്നു.

ഇക്കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ സെനഗലിന്റെ ജപ്പാന്റെയും ആരാധകർ മത്സര ശേഷം ഗ്യാലറി വൃത്തിയാക്കി കയ്യടി വാങ്ങിയിരുന്നു. ഇത്തരത്തിൽ നല്ലൊരു കൂട്ടമായി കേരളത്തിന്റെ ആരാധകരും മാറുന്നത് കേരള ഫുട്ബോളിന് തന്നെ അഭിമാനിക്കാവുന്ന കാര്യമാണ്.

Advertisement