ജിങ്കനിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകന്റെ സ്വപനം ആയിരുന്നു കഴിഞ്ഞ സീസൺ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ സന്ദേശ് ജിങ്കന് കഴിഞ്ഞ സീസൺ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനായ ജിങ്കന് രണ്ട് വലിയ സ്വപ്നങ്ങൾ ആണ് കഴിഞ്ഞ വർഷം പൂർത്തിയായത് എന്ന് ജിങ്കൻ പറഞ്ഞു. മാഞ്ചസ്റ്ററിലെ ചുവന്ന ചെകുത്താന്മാരെ ആരാധിച്ച് വളർന്ന ജിങ്കൻ ബ്രൗണിനും ബെർബറ്റോവിനും ഒപ്പം കളിക്കാൻ കഴിഞ്ഞതാണ് സ്വപനം സത്യമായി എന്ന നിലയിൽ വിലയിരുത്തുന്നത്.

ദേശീയ മാധ്യമമായ വീക്കിന് നൽകിയ ഇന്റർവ്യൂവിലാണ് ബ്രൗണിനും ബെർബയ്ക്കും ഒപ്പം കളിക്കാൻ കഴിഞ്ഞ സന്തോഷം ജിങ്കൻ പങ്കു വെച്ചത്. തന്റെ മാഞ്ചസ്റ്റർ ആരാധകരായ സുഹൃത്തുക്കൾക്ക് തന്നോട് അസൂയ ആയി എന്നും ജിങ്കൻ പറഞ്ഞു. ബ്രൗൺ ഒരു ഇതിഹാസം ആണെന്ന് അദ്ദേഹത്തിന്റെ വിനയം അത്ഭുതപ്പെടുത്തി എന്നും ജിങ്കൻ പറഞ്ഞു.

ബ്രൗണിനെ പരിചയപ്പെട്ടത് ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കിയതായും കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ പറഞ്ഞു.

Advertisement