ലൊബേരയുടെ ഗോളടി തന്ത്രങ്ങൾ ഒരു സീസൺ കൂടെ എഫ് സി ഗോവയ്ക്ക് ഒപ്പം

എഫ് സി ഗോവയുടെ സ്പാനിഷ് പരിശീലകൻ സെർജിയോ ലൊബേര ഗോവൻ ക്ലബുമായുള്ള കരാർ പുതുക്കി. അടുത്ത സീസൺ അവസാനം വരെയുള്ള കരാറിലാണ് ലൊബേര ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ ഗോവയ്ക്ക് ഒപ്പം ചേർന്ന ലൊബേര അത്ഭുതങ്ങൾ തന്നെയാണ് ഐ എസ് എല്ലിൽ കാണിക്കുന്നത്. കഴിഞ്ഞ സീസണിൽ ഗോവയ്ക്ക് പ്ലേ ഓഫ് യോഗ്യത നേടിക്കൊടുത്ത അദ്ദേഹം ഈ സീസണിലും ഗോവയുമായി കുതിക്കുകയാണ്.

ലൊബേരയുടെ അറ്റാക്കിംഗ് ഫുട്ബോൾ ശൈലി ഐ എസ് എല്ലിൽ ഇതുവരെ ഒരു പരിശീലകനും സാധിക്കാത്തത് ആണ്. ഗോളടിയിലെ പല റെക്കോർഡുകളും ലൊബേരയുടെ കീഴിൽ ഗോവയും ഗോവയുടെ താരങ്ങളും തകർത്തു. ഈ സീസണിക് ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും ഗോവയാണ്. കോറോ, ലാൻസൊരേട്ടെ തുടങ്ങിയ താരങ്ങളെ ഇന്ത്യയിലേക്ക് എത്തിച്ച ക്രെഡിറ്റും ലൊബേരയ്ക്ക് അർഹിച്ചതാണ്.

പുതിയ കരാർ അവസാനിക്കും മുമ്പ് ഗോവയുടെ ആദ്യ ഐ എസ് എൽ കിരീടം എന്ന സ്വപ്നം ലൊബേര നടപ്പിലാക്കും എന്നാണ് ഗോവൻ ആരാധകർ വിശ്വസിക്കുന്നത്.