വിനീതിന് പിന്നാലെ മറ്റൊരു കേരള ബ്ലാസ്റ്റേഴ്‌സ് താരവും ചെന്നൈയിനിൽ

Photo: ISL
- Advertisement -

മലയാളി താരം സി.കെ വിനീതിന് പുറമെ ഹാലിചരൺ നർസരിയെയും സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സി. ലോൺ അടിസ്ഥാനത്തിലാണ് നർസരി ചെന്നൈയിനിൽ എത്തുന്നത്. നേരത്തെ സി.കെ വിനീതും ലോൺ അടിസ്ഥാനത്തിലാണ് ചെന്നൈയിനിൽ എത്തിയത്.

വിനീതിന്റേയും നർസരിയുടെയും ട്രാൻസ്ഫറുകൾ ഇന്നാണ് ചെന്നൈയിൻ സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോമിലാണെങ്കിലും എ.എഫ്.സി കപ്പ് മുൻപിൽ കണ്ടുകൊണ്ടാണ്‌ ചെന്നൈയിൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ സ്വന്തമാക്കിയത്. വിനീതിനും നർസരിക്കും എ.എഫ്.സി കപ്പിൽ ചെന്നൈയിന് വേണ്ടി കളിക്കാൻ സാധിക്കും.

Advertisement