കേരള ബ്ലാസ്റ്റേഴ്സിൽ എനി ഷറ്റോരിയുടെ തന്ത്രങ്ങൾ

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി മുൻ നോർത്ത് ഈസ്റ്റ് പരിശീലകൻ എൽകോ ഷറ്റോരിയെ നിയമിച്ചു. ഇതോടെ കണ്ടു മടുത്ത ഡിഫെൻസിവ് ഫുട്ബോളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മികച്ച ആക്രമണ ഫുട്ബോൾ കാണാനാവുമെന്ന് പ്രതീക്ഷിക്കാം. മോശം ഫോമിലുള്ള നോർത്ത് ഈസ്റ്റിനെ കഴിഞ്ഞ ഐ.എസ്.എല്ലിൽ മികച്ച ടീമായി ഉയർത്തി കൊണ്ട് വരൻ ഷറ്റോരിക്ക് കഴിഞ്ഞിരുന്നു.

ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് ശേഷം താത്കാലിക പരിശീലകനായി നെലോ വിൻഗാഥയെ നിയമിച്ചിരുന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. നേരത്തെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ സഹ പരിശീലകനായിരുന്ന ഷറ്റോരി ഈസ്റ്റ് ബംഗാൾ, യുണൈറ്റഡ് സ്പോർട്സ് എന്നീ ഇന്ത്യൻ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.