മികച്ച ഗോളിനുള്ള പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളും

Photo: ISL

ഐ.എസ്.എല്ലിൽ ഈ ആഴ്ചയിലെ മികച്ച ഗോളിനുള്ള പട്ടികയിൽ ഇടം പിടിച്ച് കറേജ് പെകുസണിന്റെ ഗോളും. ബെംഗളുരുവിനെതിരെ നേടിയ ബുള്ളറ്റ് ഷോട്ടാണ് പട്ടികയിൽ ഇടം പിടിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആണ്  പെകുസൺ ഗോൾ നേടിയത്. ഇതുവരെയുള്ള വോട്ടിങ് പ്രകാരം ഏകദേശം 89% വോട്ട് നേടി പെകുസണിന്റെ ഗോൾ തന്നെയാണ് വോട്ടിങ്ങിൽ മുൻപിലുള്ളത്.

ആദ്യ പകുതിയിൽ രണ്ടു ഗോളിന് മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ച് ബെംഗളൂരു മത്സരം സമനിലയിലാക്കിയിരുന്നു. എ.ടി.കെ യുടെ ജയേഷ് റാണ, ബെംഗളുരുവിന്റെ ഉദാന്ത സിങ്, ജാംഷഡ്‌പൂരിന്റെ മെമോ, പൂനെ സിറ്റിയുടെ റോബിൻ സിങ് എന്നിവരുടെ ഗോളുകളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

വോട്ട് ചെയ്യാനുള്ള ലിങ്ക്:
https://www.indiansuperleague.com/goal-of-the-week