ജോർഗെ കോസ്റ്റ അടുത്ത സീസണിലും മുംബൈയുടെ പരിശീലകനായി തുടരും

- Advertisement -

മുംബൈ സിറ്റി പരിശീലകനായ ജോർഗെ കോസ്റ്റ അടുത്ത സീസണിൽ ഇന്ത്യയിൽ ഉണ്ടാകും. മുംബൈ സിറ്റിയുമായി പുതിയ കരാർ ഒപ്പിട്ടതായി പരിശീലകൻ തന്നെ ഇന്നലെ വ്യക്തമാക്കി. ഈ സീസണിൽ മുംബൈ സിറ്റിയെ മികച്ച ടീമായി മാറ്റിയ കോസ്റ്റ് ഇപ്പോൾ ടീമിനെ സെമി ഫൈനൽ മത്സരങ്ങൾക്കായി ഒരുക്കുകയാണ്‌. സെമിയിൽ എഫ് സി ഗോവയെ ആണ് മുംബൈ സിറ്റിക്ക് നേരിടാനുള്ളത്.

മുമ്പ് മൗറീനോക്ക് കീഴിൽ പോർട്ടോയ്ക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ ജോർഗെ കോസ്റ്റ ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഇന്ത്യയിലേക്ക് എത്തിയത്. 15 വർഷത്തോളം പോർട്ടോ ജേഴ്സി അണിഞ്ഞു കളിച്ച താരം ആയിരുന്നു കോസ്റ്റ. 2004ൽ പോർട്ടോ അത്ഭുത കുതിപ്പിലൂടെ ചാമ്പ്യൻസ് ലീഗ് നേടുമ്പോൾ അദ്ദേഹമായിരുന്നു ക്ലബ് ക്യാപ്റ്റൻ.

കോസ്റ്റ പരിശീലകനായ 12ആമത്തെ ക്ലബാണ് മുംബൈ സിറ്റി. ഫ്രഞ്ച് ഫുട്ബോൾ ക്ലബായ ടൂർസ നിന്നായിരുന്നു ഇദ്ദേഹം മുംബൈയിലേക്ക് എത്തിയത്.

Advertisement