എടികെയുടെ യുവ താരത്തെ സ്വന്തമാക്കി ജംഷദ്പൂർ എഫ്സി

- Advertisement -

എടികെയുടെ യുവ താരം മല്‍സോംസ്വാലയെ ലോണിൽ സ്വന്തമാക്കി ജംഷദ്പൂർ എഫ്സി. 21 കാരനായ യുവതാരം ഈ സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ ജംഷദ്പൂരിനു വേണ്ടി കളിക്കും. മിസോറാം സ്വദേശിയായ താരം ചാൻമാരി എഫ്‌സിയിലൂടെയാണ് കളിയാരംഭിക്കുന്നത്. 2015 ല്‍ ബെംഗളൂരു എഫ് സി യിലെത്തിയതിനു ശേഷമാണ് ഇന്ത്യന്‍ ഫുട്ബോൾ ആരാധകർക്കിടയിൽ മല്‍സോംസ്വാലയെ സുപരിചിതനാക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ അപരിചിതനല്ല മല്‍സോംസ്വാല. ഡൽഹി ഡൈനാമോസിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഡെൽഹിക്കായി മൂന്ന് മത്സരം കളിച്ച താരം എഫ് സി പൂനെ‌സിറ്റിക്കെതിരെ ഒരു ഗോളും നേടി. ടീം ഇന്ത്യയെ U-19 ലെവലിൽ പ്രതിനിധികരിച്ചിട്ടുണ്ട്.

Advertisement