ജംഷദ്പൂരിന്റെ പരിശീലകൻ ക്ലബ് വിടുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജംഷദ്പൂരിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഫെറാണ്ടോ ഒഴിയുന്നു. ഇനി വരുന്ന സൂപ്പർ കപ്പ് മത്സരങ്ങൾ കഴിഞ്ഞാൽ ഇന്ത്യ വിടുമെന്ന് ഫെറാണ്ടോ അറിയിച്ചിരിക്കുകയാണ്. മുൻ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ സീസർ ഫെറാണ്ടോ ഈ സീസൺ ആരംഭത്തിൽ ആയിരുന്നു ഐ എസ് എല്ലിലേക്ക് ജംഷദ്പൂരിന്റെ പരിശീലകനായി എത്തിയത്. ഭേദപ്പെട്ട പ്രകടനം ആയിരുന്നു എങ്കിലും ഈ ഐ എസ് എല്ലിൽ പ്ലേ ഓഫ് യോഗ്യത നേടാൻ ജംഷദ്പൂരിനായിരുന്നില്ല.

സ്പാനിഷുകാരനായ ഫെറാണ്ടോ 2004-05 കാലഘട്ടത്തിൽ ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ പരിശീലിപ്പിച്ചിരുന്ന കോച്ചാണ്. സ്പാനിഷ് ക്ലബായ ലാനൂസിയയിൽ പരിശീലകനായിരിക്കെ ആണ് ഇദ്ദേഹം ഇന്ത്യയിലേക്ക് വന്നത്.

സൂപ്പർ കപ്പിൽ കിരീടം നേടി കൊണ്ട് ജംഷദ്പൂർ വിടാം എന്നാണ് ഫെറാണ്ടോ പ്രതീക്ഷിക്കുന്നത്.