മുംബൈ സിറ്റിക്കെതിരായ സമനില പരാജയത്തിന് തുല്യമെന്ന് ജെയിംസ്

കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയോട് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയ സമനില പരാജയത്തിന് തുല്യമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. അത് പരാജയം പോലെ തന്നെ തോന്നുന്നു. കാരണം ഞങ്ങൾ വിജയം ഉറപ്പിച്ചതായിരുന്നു. അപ്പോഴാണ് അവസാന നിമിഷം ആ ഗോൾ പിറക്കുന്നത്. അതൊരു അത്ഭുത ഗോളായിരുന്നു എങ്കിൽ കൂടി ആ സമനില പരാജയം പോലെ അനുഭവപ്പെടുന്നു. ജെയിംസ് പറഞ്ഞു.

ആ സമനില വലിയ നിരാശ നൽകി. പക്ഷെ മത്സരങ്ങളെ ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. അടുത്ത മത്സരത്തിലേക്ക് നമ്മുടെ കുറവുകൾ മനസ്സിലാക്കാനും പരിഹരിക്കാനും ഇത്തരം മത്സരങ്ങൾ ഉപകരിക്കും. ഡെൽഹിക്കെതിരെ ഇറങ്ങുമ്പോൾ ഇതൊക്കെ പരിഹരിച്ച് വിജയം മാത്രം മുന്നിൽ കണ്ടാകും ഇറങ്ങുക എന്നും ജെയിംസ് പറഞ്ഞു.