ചെന്നൈയിനെതിരെയും ജയിച്ചില്ലാ എങ്കിൽ പ്ലേ ഓഫ് സ്വപനം നടന്നേക്കില്ല എന്ന് ജെയിംസ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നോർത്ത് ഈസ്റ്റിനോട് ഏറ്റ പരാജയത്തിലൂടെ സീസണിൽ പ്ലേ ഓഫ് എത്തുക എന്ന സ്വപ്നത്തിൽ നിന്ന് കൂടുതൽ അകന്നിരിക്കുകയാണ്. എട്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഏഴു പോയന്റ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. ഇനിയും കേരള ബ്ലാസ്റ്റേഴ്സ് കളി മെച്ചപ്പെടുത്തിയില്ല എങ്കിൽ പ്ലേ ഓഫ് എന്ന സ്വപനം അവസാനിക്കും എന്നാണ് പരിശീലകനായ ഡേവിഡ് ജെയിംസ് തന്നെ പറയുന്നത്.

പ്ലേ ഓഫ് സാധ്യതകൾ ബാക്കി ആക്കണമെങ്കിൽ അടുത്ത മത്സരത്തിൽ ചെന്നൈയിനെ പരാജയപ്പെടുത്തിയെ പറ്റു എന്ന് ഡേവിഡ് ജെയിംസ് ഇന്നലെ പറഞ്ഞു. അല്ലായെങ്കിൽ പ്ലേ ഓഫ് സാധ്യതകൾ അവസാനിക്കും എന്നും അദ്ദേഹം പറയുന്നു. ക്രിസ്മസിന് മുമ്പ് ഉള്ള എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കഴിഞ്ഞ സീസണേക്കാൾ മോശം അവസ്ഥയിൽ ആണ് ഉള്ളത്.

Advertisement