മൂന്ന് പോയന്റ് നേടാത്തതിൽ നിരാശ, പക്ഷെ ആ ഗോളിനെ ബഹുമാനിക്കുന്നു എന്ന് ജെയിംസ്

- Advertisement -

ഇന്ന് അവസാന നിമിഷം ഗോൾ വഴങ്ങി സമനില നേടിയതിൽ നിരാശയുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ് പറഞ്ഞു. മൂന്ന് പോയന്റും സ്വന്തമാക്കായിരുന്ന മത്സരമായിരുന്നു. കളിയുടെ നിയന്ത്രണവും കേരള ബ്ലാസ്റ്റേഴ്സിന് തന്നെയായിരുന്നു ഇന്ന്. എന്നാൽ ആ ലോംഗ് റേഞ്ചർ എല്ലാവരെയും കീഴ്പ്പെടുത്താൻ മാത്രം സുന്ദരമായിരുന്നു എന്നും ജെയിംസ് പറഞ്ഞു.

താൻ ലോംഗ് റേഞ്ച് ഷോട്ടുകളുടെ ആരാധകനല്ല. എന്നാൽ ഇന്ന് പിറന്ന ആ ഗോളിനെ ബഹുമാനിക്കുന്നു എന്നു ജെയിംസ് പറഞ്ഞു. കളിയിൽ അവസാന നിമിഷങ്ങളിൽ പരുക്കൻ കളിയാണ് കേരളം കളിച്ചത് എന്ന് ജെയിംസ് സമ്മതിച്ചു. ഈ പ്രകടനങ്ങൾ കൊണ്ട് വിജയിക്കാനാകില്ല എന്നും ജെയിംസ് പറഞ്ഞു.

കളിയിൽ കേരളമായിരുന്നു പാസിംഗ് കൊണ്ട് മികച്ചു നിന്നത് എന്നും ജെയിംസ് പറഞ്ഞു. മത്സരങ്ങളുടെ അവസാന നിമിഷങ്ങളിൽ അലസത പാടില്ല എന്നൊരു പാഠം ഇതിൽ നിന്ന് പഠിക്കേണ്ടതുണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. കളിയിൽ 1-0ന് മുന്നിട്ട് നിന്നിരുന്ന കേരള ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം പ്രഞ്ചാലിന്റെ ലോംഗ് റേഞ്ചർ ഗോൾ വഴങ്ങി സമനിലയിൽ കുരുങ്ങുകയായിരുന്നു.

Advertisement